Skip to main content

ഒണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് 17 ന്

ജില്ലാ കലക്ടര്‍ നടത്തുന്ന ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ പുനലൂര്‍ താലൂക്കിലെ പരാതികള്‍ ആഗസ്റ്റ് 17ന് രാവിലെ 11 ന് കേള്‍ക്കും. പുനലൂര്‍ കാറ്റാടി ജംഗ്ഷന്‍, അഞ്ചല്‍ മാര്‍ക്കറ്റ് ജം ഗ്ഷന്‍, ആലഞ്ചേരി, ആര്യങ്കാവ് കഴുതുരുട്ടി എന്നിവിടങ്ങളിലുള്ള അക്ഷയകേന്ദ്രങ്ങളില്‍ പരാതി രജിസ്റ്റര്‍ ചെയ്യാം. പരാതിക്കാരെ അക്ഷയകേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായി കേട്ട് തീര്‍പ്പാക്കാന്‍ കഴിയുന്നവ തീര്‍പ്പാക്കും.
(പി.ആര്‍.കെ നമ്പര്‍ 2151/2020)

date