Skip to main content

കൊറോണ ബാധിതരുടെ പേരുവിവരങ്ങൾ പ്രചരിപ്പിക്കരുത് - ജില്ലാ കലക്ടർ

 

 

 

ജില്ലയിൽ കൊറോണ ബാധിതരുടെ  പേരുവിവരങ്ങൾ വാട്സാപ്പ് തുടങ്ങി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ  ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ സാംബശിവറാവു അറിയിച്ചു.

 

 രോഗബാധിതരെ ഒറ്റപെടുത്താനോ ശത്രുതാ മനോഭാവത്തോടെ പെരുമാറാനോ ഒരു കാരണവശാലും പാടില്ല. ഇത്തരം പ്രവണതകൾ ജില്ലയുടെ ചില ഭാഗങ്ങളിൽ ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് ഒട്ടും ആശ്വാസകരമല്ലെന്നും കലക്ടർ അറിയിച്ചു.  ഒരു കേസ് അന്വേഷണത്തിനായി പോലീസ് സൈബർ സെല്ലിന്  കഴിഞ്ഞ ദിവസം നൽകിയിട്ടുണ്ട്.

date