പച്ചക്കറി കൃഷിക്ക് മണ്‍ചട്ടികള്‍ വിതരണം ചെയ്ത് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത്
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തില്‍ 'പച്ചക്കറി കൃഷിക്ക് മണ്‍ചട്ടി'പദ്ധതി നടപ്പിലാക്കി. 19 വാര്‍ഡുകളിലായി 4,940 മണ്‍ചട്ടികളാണ് വിതരണം ചെയ്തത്. ഒരു വ്യക്തിയ്ക്ക് പത്ത് ചട്ടികള്‍ വീതം ഒരു വാര്‍ഡില്‍ 26 പേര്‍ക്കാണ് ചട്ടികള്‍ നല്‍കിയത്. പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. ഒരു ചട്ടിക്ക് 100 രൂപ വിലയില്‍ 75 ശതമാനം സബ്‌സിഡിയിലാണ് മണ്‍ചട്ടി വിതരണം ചെയ്തത്. ഒരു വീട്ടിലേക്ക് പത്ത് മണ്‍ചട്ടികളോടൊപ്പം പത്ത് കിലോ ജൈവവളവും 20 പച്ചക്കറിതൈകളും വിതരണം ചെയ്തു. തക്കാളി, പച്ചമുളക്, വഴുതന എന്നീ പച്ചക്കറികളുടെ രണ്ട് തൈകള്‍ വീതമാണ് ഒരു ചട്ടിയിലുള്ളത്. കര്‍ഷക സൊസൈറ്റികള്‍ വഴിയാണ് ആവശ്യക്കാര്‍ക്ക് ചട്ടികളും ജൈവവളവും തൈകളും എത്തിച്ചു നല്‍കുന്നത്. മണ്‍പാത്രം നിര്‍മിക്കുന്നവര്‍ക്കും തൈകള്‍ നിര്‍മിക്കുന്നവര്‍ക്കും പദ്ധതി ഒരു സഹായമാവുകയാണ്.
- Log in to post comments