Skip to main content

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

സാംസ്‌കാരിക വകുപ്പു മുഖേന കലാകാര പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർ സെപ്റ്റംബർ 10 നകം ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, കോട്ടയ്ക്കകം, തെക്കേത്തെരുവ്, ഫോർട്ട്.പി.ഒ, തിരുവനന്തപുരം-23 എന്ന വിലാസത്തിൽ നൽകണം. ഫോൺ 0471-2478193.  culturedirectoratec@gmail.com  എന്ന ഇ-മെയിലിലും അയയ്ക്കാം. സമയപരിധിക്കുള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് തുടർന്ന് പെൻഷൻ അനുവദിക്കില്ല. ലൈഫ് സർട്ടിഫിക്കറ്റിൽ ഗുണഭോക്താവിന്റെ ആധാർ നമ്പർ, ഫോൺ നമ്പർ എന്നിവയും രേഖപ്പെടുത്തണം.
പി.എൻ.എക്‌സ്. 2730/2020

date