പട്ടാമ്പിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു
മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും പട്ടാമ്പിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 10 ലക്ഷം രൂപ ചെലവഴിച്ച് ലഭ്യമാക്കിയ സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കൊപ്പം സി.എച്ച്.സിയില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എയാണ് വിതരണം നടത്തിയത്. പട്ടാമ്പി താലൂക്ക് ആശുപത്രിയിലും മണ്ഡലത്തിലെ ഹെല്‍ത്ത് സെന്ററുകളിലും ജോലി ചെയുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 4370 എന്‍ 95 മാസക്കുകള്‍, 49,995 ത്രീ ലെയര്‍ സര്‍ജിക്കല്‍ മാസ്‌ക്കുകള്‍ എന്നിവയാണ് നല്‍കിയത്. പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്കും കൊപ്പം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്കും രണ്ട് തെര്‍മല്‍ സ്‌കാനറുകളും മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെ ഹെല്‍ത്ത് സെന്ററുകളിലേക്കും ഓരോ തെര്‍മല്‍ സ്‌കാനറുകളും അനുവദിച്ചു. കൂടാതെ ആയുര്‍വേദ, ഹോമിയോ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുവേണ്ട സുരക്ഷാ സംവിധാനങ്ങളും തെര്‍മല്‍ സ്‌കാനറുകളും എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്.
- Log in to post comments