Skip to main content

ഒറ്റപ്പാലം താലൂക്ക പരാതി പരിഹാര അദാലത്ത് 17 ന്

 

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഒറ്റപ്പാലം താലൂക്കിലെ പരാതി പരിഹാര അദാലത്ത് കോവിഡ് - 19 ന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സായി ഓഗസ്റ്റ് 17 ന്  രാവിലെ 11 ന് നടക്കും. ഓഗസ്റ്റ് 13 ന് വൈകിട്ട് അഞ്ച് വരെ എല്ലാ അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സ്വീകരിക്കും. അപേക്ഷകര്‍ പ്രസ്തുത ദിവസം ബന്ധപ്പെട്ട അക്ഷയ കേന്ദ്രത്തിലെത്തി വീഡിയോ കോണ്‍ഫറന്‍സ് മുഖേന അദാലത്തില്‍ ശാരീരിക അകലം പാലിച്ച് പങ്കെടുക്കണം.

date