Post Category
ജില്ലയില്‍ മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ അറിയിക്കാന്‍ നിര്‍ദ്ദേശം
കോവിഡ് -19 സുരക്ഷാ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട കോണ്‍ട്രാക്ടര്‍മാര്‍/ഉടമകള്‍ യഥാസമയം അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരെ അറിയിക്കണം. ജില്ലയില്‍ തിരികെ എത്തുന്ന അതിഥി തൊഴിലാളികള്‍ നിര്‍ബന്ധമായും കോവിഡ് - 19 ജാഗ്രതാ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ഡി. ബാലമുരളി അറിയിച്ചു. തൊഴിലാളികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാതെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യാത്ത കോണ്‍ട്രാക്ടര്‍മാര്‍/ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) അറിയിച്ചു. ഫോണ്‍ : 0491-2505584.
date
- Log in to post comments