Post Category
വ്യാജമദ്യം തടയാന്‍ നടപടി - ജില്ലാ കണ്ട്രോള് റൂം തുടങ്ങി
ഓണാഘോഷത്തോടനുബന്ധിച്ച് സ്പിരിറ്റ്, വിദേശമദ്യം, വ്യാജമദ്യ നിര്‍മാണം, മയക്കുമരുന്ന് തുടങ്ങിയവയുടെ അനധികൃത നിര്‍മാണവും വില്പനയും വിതരണവും തടയുന്നതിനായി ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്ട്രോള് റൂം പ്രവര്‍ത്തനം തുടങ്ങി. മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിയന്ത്രണത്തില്‍ മലപ്പുറം അസി. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നത്. രാത്രികാല പട്രോളിങും വാഹന പരിശോധനയും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വ്യാജമദ്യ നിര്‍മാണം, വിതരണം, വില്പന എന്നിവയുമായി ബന്ധപ്പെട്ട് പരാതികള്‍ പൊതു ജനങ്ങള്‍ക്ക് അറിയിക്കാം.
date
- Log in to post comments