ജില്ലയില്‍ 728 പേര്‍ ക്യാമ്പുകളില്‍: 20 ക്യാമ്പുകള്‍ തുടരുന്നു
ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ താലൂക്കുകളില്‍ 243 കുടുംബങ്ങളിലായി 728 പേര്‍ ക്യാമ്പുകളില്‍ തുടരുന്നു. പൊന്നാനി താലൂക്കില്‍ എരമംഗലം ദാറുസ്സലാം ഇംഗ്ലീഷ് സ്‌കൂളില്‍ പുതിയതായി ഒരു ക്യാമ്പും ആരംഭിച്ചിട്ടുണ്‍്. അതേസമയം മൂന്ന് ക്യാമ്പുകള്‍ ഇന്നലെ (ഓഗസ്റ്റ് 11) അവസാനിച്ചിട്ടുണ്‍്. ഇതോടെ ജില്ലയില്‍ ഏഴ് ക്യാമ്പുകള്‍ അവസാനിച്ചു. നിലമ്പൂര്‍ താലൂക്കിലെ പാറശ്ശേരി ജി.എല്‍.പി.എസ്, വഴിക്കടവിലെ ഒലീവ് പബ്ലിക്ക് സ്‌കൂള്‍, എടക്കര ജി.എച്ച്.എസ്എസ് എന്നിവിടങ്ങളില്‍ ആരംഭിച്ചിരുന്ന ക്യാമ്പുകളാണ് അവസാനിച്ചത്. ജില്ലയില്‍ നിലവില്‍ 20 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. നിലമ്പൂരില്‍ 10 ക്യാമ്പുകളും ഏറനാടില്‍ നാല് ക്യാമ്പുകളും പെരിന്തല്‍മണ്ണയില്‍ രണ്‍് ക്യാമ്പുകളും കൊണ്‍ോട്ടിയില്‍ രണ്‍് ക്യാമ്പുകളും പൊന്നാനിയില്‍ രണ്‍് ക്യാമ്പുകളുമാണ് പ്രവര്‍ത്തിക്കുന്നത്. നിലമ്പൂരില്‍ 139 കുടുംബങ്ങളിലായി 421 പേരും ഏറനാടില്‍ 60 കുടുംബങ്ങളിലായി 171 പേരും പെരിന്തല്‍മണ്ണയില്‍ 12 കുടുംബങ്ങളിലായി 35 പേരും പൊന്നാനിയില്‍ 15 കുടുംബങ്ങളിലായി 34 പേരുമാണ് കഴിയുന്നത്.
നിലമ്പൂര്‍ താലൂക്കില്‍ പോത്തുകല്ലില്‍ സിറ്റി ഓഡിറ്റോറിയം, കാരാക്കോട് ആര്‍. എം. എ യു. പി. എസ്, ഭൂദാനം എല്‍.പി സ്‌കൂള്‍, എരുമമുണ്‍ നിര്‍മ്മല ഹൈസ്‌കൂള്‍, പൂളപ്പാടം ജി.എല്‍.പി.എസ്, നെടുങ്കയം ട്രൈബല്‍ എല്‍.പി സ്‌കൂള്‍, കരുവാരകുണ്‍് എച്ച്.എസ്.എസ്, പോത്തുകല്ലിലെ ഗ്രാമപ്രകാശിനി വായനശാല, ഞെട്ടിക്കുളം എ. യു. പി. എസ്, ജി.എച്ച്.എസ് മരുത എന്നിവയും ഏറനാട് താലൂക്കില്‍ കൂരാംകല്ല് അങ്കണവാടി, മൂലേപ്പാടം ജി. എല്‍.പി.എസ്, ഈന്തുംപള്ളി ക്രഷര്‍ ക്വാട്ടേഴ്‌സ്, ഓടക്കയം ജി.യു.പി.എസ്, പെരിന്തല്‍മണ്ണയില്‍ എ.എം.യു.പി.എസ് കൂട്ടില്‍, എം.ജെ അക്കാദമി, കൊണ്‍ോട്ടിയില്‍ ജി.എം.യു.പി.എസ് കൊണ്‍ോട്ടി, ജി.എച്ച്.എസ്.എസ് വാഴക്കാട് പൊന്നാനി താലൂക്കില്‍ പൊന്നാനി നഗരം എം.ഇ.എസ് എച്ച്.എച്ച്.എസ് എന്നീ ക്യാമ്പുകളാണ് ജില്ലയില്‍ നേരത്തെ ആരംഭിച്ച ക്യാമ്പുകള്‍.
- Log in to post comments