Skip to main content

ജല പ്രശ്‌നോത്തരിയും ജലസുരക്ഷാ സെമിനാറും

        ലോക ജലദിനത്തിന്റെ ഭാഗമായി ഹരിതകേരളം ജല ഉപ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തലത്തില്‍ ജല പ്രശ്‌നോത്തരിയും ജലസുരക്ഷാസെമിനാറും സംഘടിപ്പിക്കുന്നു. മാര്‍ച്ച് 12ന് ബ്ലോക്ക് തലങ്ങളില്‍ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടക്കും. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. തെരഞ്ഞെടുത്ത രണ്ട് പേരടങ്ങുന്ന ഒരു ഗ്രൂപ്പിനെയാണ് ബ്ലോക്ക് തല മത്സരത്തില്‍ പങ്കെടുപ്പിക്കേണ്ടത്.
        മാര്‍ച്ച് 17ന് ബ്ലോക്ക് തല വിജയികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജില്ലാതല ഫൈനല്‍ റൗണ്ട് മത്സരം മലപ്പുറം ഗവ. കോളേജില്‍ നടക്കും. രാവിലെ 10.30നാണ്  മത്സരം. തുടര്‍ന്ന് വിദഗ്ദരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ജലസുരക്ഷാ സെമിനാറും നടക്കും. ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് ലോകജലദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

 

date