Post Category
പൊ•ള ചൂനൂര്‍ ഗവ. എല്‍.പി. സ്‌കൂളിന് 1.42 കോടി ചെലവില്‍ പുതിയ കെട്ടിടം
പൊ•ള പഞ്ചായത്തിലെ ചൂനൂര്‍ ഗവ. എല്‍. പി സ്‌കൂളിന് പുതിയതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു. 1.42 കോടി ചെലവില്‍ പൊതു വിദ്യാഭ്യാസ വകുപ്പാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ഫണ്ടനുവദിച്ചത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിര്‍മാണ ചുമതല. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എ. റഹ്മാന്‍, വാര്‍ഡ് മെമ്പര്‍ പി. മുനീറ, ഷൗക്കത്ത് കടക്കാടന്‍, ഒളകര കുഞ്ഞിമുഹമ്മദ്, എന്‍. അഷ്റഫ്, അബ്ദുള്ള മാസ്റ്റര്‍, ബൈജു മാസ്റ്റര്‍, പി.ടി. അബൂബക്കര്‍, മുജീബ് അരീക്കാടന്‍, മൊയ്തീന്‍കുട്ടി പി, ടി. ഉമ്മര്‍, റിയാസ് പറവത്ത്, കെ. ബഷീര്‍, ടി.പി സിറാജുദ്ദീന്‍, നസി കാലൊടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
date
- Log in to post comments