വൈവിധ്യ വല്‍കരണത്തിലൂടെയുള്ള മുന്നേറ്റവുമായി കേരള ക്ലേയ്‌സ് ആന്റ് സെറാമിക്‌സ്
പൊതുമേഖലയിലെ ആദ്യ പെട്രോള്‍ പമ്പ് ഉദ്ഘാടനം ഇന്ന്
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പ്പറേഷനുമായി സഹകരിച്ച് കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ നിര്‍മ്മിച്ച പെട്രോള്‍ പമ്പിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ആഗസ്ത് 13 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നിര്‍വഹിക്കും. കെ എം ഷാജി എം എല്‍ എ അധ്യക്ഷനാകും. പൊതുമേഖലയിലെ ആദ്യത്തെ പെട്രോള്‍ പമ്പാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
ഹെഡ് ഓഫീസിനോട് ചേര്‍ന്ന് നാല്‍പത് സെന്റ് സ്ഥലത്താണ് പമ്പ് സ്ഥിതിചെയ്യുന്നത്. ചുറ്റുമതില്‍ നിര്‍മാണം, ജനറേറ്റര്‍, മറ്റു സാധന സാമഗ്രികള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ബി പി സി എല്ലാണ് മറ്റ് നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍വഹിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ യൂണിറ്റിലൂടെ കമ്പനിയിലെ 20 തൊഴിലാളികള്‍ക്ക് ജോലി നല്‍കാനാകും. പമ്പിനോടനുബന്ധിച്ച് മില്‍മ പാര്‍ലര്‍ സ്ഥാപിക്കാനും ഒപ്പം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടത്താനുള്ള സ്റ്റാളുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. എ ടി എം സൗകര്യം, സര്‍വ്വീസ് ചാര്‍ജ്ജില്ലാതെ ഓയില്‍ മാറ്റാനുള്ള സൗകര്യം തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാകും. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് നേരത്തെ ഐ ടി പാര്‍ക്ക് സ്ഥാപിച്ചിരുന്നു.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കുന്ന ചടങ്ങില്‍ എം എല്‍ എമാരായ ജെയിംസ് മാത്യു, ടി വി രാജേഷ്, ചെയര്‍മാന്‍ ടി കെ ഗോവിന്ദന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും
- Log in to post comments