Skip to main content

ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിങ് കോളേജുകളില്‍ എം.ടെക് പ്രവേശനത്തിന് അപേക്ഷിക്കാം

 

ഐ.എച്ച്.ആര്‍.ഡി. യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ എഞ്ചിനീയറിങ്് കോളേജ് എറണാകുളം, ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി, ചേര്‍ത്തല, കല്ലൂപ്പാറ എന്നീ എഞ്ചിനീയറിങ് കോളേജുകളില്‍ എം. ടെക്  കോഴ്സുകളിലെ സ്പോണ്‍സേഡ് സീറ്റിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrd.kerala.gov.in/mtech ലൂടെ അല്ലെങ്കില്‍ അതത് കോളേജുകളുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ഓഗസ്റ്റ് 21 ന് വൈകിട്ട് നാല്  വരെ സമര്‍പ്പിക്കാം. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ കോപ്പി, നിര്‍ദ്ദിഷ്ട അനുബന്ധങ്ങള്‍, 600  (എസ്. സി/എസ്.റ്റി.ക്ക് 300/) രൂപയുടെ രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ചത് എന്നിവ ഓഗസ്റ്റ് 21 ന് വൈകീട്ട് നാലിന് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളെജില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും. ഫോണ്‍ - 0471 2322985, 04712322501.

date