Skip to main content

സിഎഫ്എൽടിസി: പൊതുജനങ്ങൾക്ക് സംഭാവന നൽകാം

കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി സ്ഥാപിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നടത്തിപ്പിന് പൊതുജനങ്ങൾക്കും സംഭാവന നൽകാം. നിലവിലുളള സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ കോവിഡ് ചികിത്സ ഉറപ്പുവരുത്തുന്ന കേന്ദ്രങ്ങളാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ. പൊതുജനങ്ങളുടെ സ്ഥാപനങ്ങളുടെയും സംഭാവന ജില്ലാ കളക്ടറുടെ പ്രത്യേക അക്കൗണ്ടിലേക്ക് അയ്ക്കാവുന്നതാണ്. അക്കൗണ്ട്: ദ ഡിസ്ട്രിക്റ്റ് കളക്ടർ തൃശൂർ സിഎഫ്എൽടിസി, അക്കൗണ്ട് നമ്പർ 6757101001639. ഐഎഫ്എസ്‌സി കോഡ്: CNRB0006757. എംഐസിആർ കോഡ്: 680015039, ബ്രാഞ്ച് കോഡ്: 6757, കാനറാ ബാങ്ക്, അയ്യന്തോൾ ബ്രാഞ്ച്, തൃശൂർ.

date