Skip to main content

ഫയർ ഹൈഡ്രന്റ് സ്ഥാപിക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. എ വി എൻ സി ബി എസ് ഇ സ്‌കൂളിലെ ഓഫീസ്, സ്‌കൂൾ, ഹോസ്റ്റൽ കെട്ടിടങ്ങളിൽ ആവശ്യമായ കപ്പാസിറ്റിയുള്ള ഫയർ ഹൈഡ്രന്റ് സിസ്റ്റം സജ്ജീകരിക്കുന്നതിനായി മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള  സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. ടാങ്കുകൾ, പമ്പുകൾ, ഉന്നത നിലവാരമുള്ള പൈപ്പുകൾ, ആവശ്യമായ വാൽവുകൾ, ഫയർ ബ്രിഗേഡ് ഇൻലെറ്റുകൾ എന്നിവ ഉൾപ്പെടുന്നതായിരിക്കണം പ്രൊപ്പോസലുകൾ. സ്ഥാപനം സന്ദർശിച്ച് ആവശ്യമായ പ്രവർത്തികൾ മാത്രം ചെയ്യുന്നതിനുള്ള പ്രൊപ്പോസലാണ് തയാറാക്കേണ്ടത്. സിവിൽ, ഫയർ സേഫ്റ്റി വർക്കുകൾക്കായി പ്രത്ര്യകം പ്രൊപ്പോസൽ സമർപ്പിക്കണം.  പ്രൊപ്പോസലുകൾ 24ന് വൈകിട്ട് 4 വരെ സ്വീകരിക്കും. പ്രീബിഡ് മീറ്റിംഗ് 19ന് രാവിലെ 11.30 ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2304594.
പി.എൻ.എക്‌സ്. 2774/2020

date