Skip to main content

ലേലം ചെയ്യും

കണ്ണൂര്‍ എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളിലുള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ  ഒരു സ്‌കോര്‍പ്പിയോ,  ഒരു കാര്‍, ഒരു ഓട്ടോ ടാക്‌സി, 17 ഓട്ടോറിക്ഷകള്‍, 7 മോട്ടോര്‍ സൈക്കിള്‍ എന്നീ വാഹനങ്ങള്‍ കണ്ണൂര്‍ പൊടിക്കുണ്ടിലുള്ള   എക്‌സൈസ്   സര്‍ക്കിള്‍ ഓഫീസില്‍ 21ന്   പകല്‍  11 മണിക്ക്  ലേലം ചെയ്യും.  വാഹനങ്ങള്‍  കുടിയാന്മല, ആലക്കോട,് വളപട്ടണം പോലീസ് സ്റ്റേഷനുകളിലും, പയ്യന്നൂര്‍, ശ്രീകണ്ഠാപുരം, മട്ടന്നൂര്‍, പേരാവൂര്‍, കണ്ണൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസുകളിലുമായാണ് സൂക്ഷിച്ചിരിക്കുന്നത്. വാഹനങ്ങള്‍ അതാത് ഓഫീസ് മേധാവിയുടെ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.
പി എന്‍ സി/500/2018

date