ഗന്ധകി മുക്ത് ഭാരത് (ജിഎംബി) ക്യാമ്പയിന് തുടക്കമായി
ഗന്ധകി മുക്ത് ഭാരത് (ജിഎംബി) കാമ്പയിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സിവില്സ്റ്റേഷന് പരിസരത്ത് വൃക്ഷ തൈകള്‍ നട്ടു. താലൂക്ക് ഓഫീസ് പരിസരത്ത് ഫലവൃക്ഷതൈകള്‍ നട്ട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ സാംബശിവ റാവു എന്നിവരാണ് ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ചടങ്ങില്‍ എഡിഎം റോഷ്നി നാരായണന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍ കെ ശ്രീലത, ശുചിത്വമിഷന് ജില്ലാകോര്‍ഡിനേറ്റര്‍ സി. കബനി, ഹരിതകേരളം മിഷന് ജില്ലാകോര്‍ഡിനേറ്റര്‍ പി.പ്രകാശ്, ജില്ലാശുചിത്വമിഷന്‍ അസി. കാര്‍ഡിനേറ്റര്‍ (ഐഇസി) നാസര്‍ ബാബു, ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് സി. കെ രശ്മി, പി. എസ് ദൃശ്യ, സിവില്‍സ്റ്റേഷനിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൂടാതെ ഓണ്‍ലൈന്‍ ചിത്ര രചനാ മത്സരം (വാട്ടര്‍കളറിംഗ്), ഉപന്യാസ രചന തുടങ്ങിയ പരിപാടികളും ആഗസ്റ്റ് 15, ആഗസ്റ്റ് 17 തിയ്യതികളിലായി നടത്തുന്നുണ്ട്.
- Log in to post comments