Post Category
ഗതാഗത നിയന്ത്രണം
കൊല്ലം-തേനി ദേശീയപാതയില്‍ പാറയില്‍ ജംഗ്ഷനില്‍ കലുങ്ക് പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഇതുവഴിയുള്ള ഗതാഗതത്തിന് ഇന്ന്(ആഗസ്റ്റ് 15) മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തും. ഭരണിക്കാവില്‍ നിന്നും ചക്കുവള്ളിക്ക് വരുന്ന വാഹനങ്ങള്‍ സിനിമാപറമ്പ്-ശാസ്താംകോട്ട പോരുവഴി വഴി മയ്യത്തുംകരയില്‍ എത്തി ചക്കുവള്ളിയിലേക്ക് പോകണം. ചക്കുവള്ളിയില്‍ നിന്നും ഭരണക്കാവിലേക്ക് വരുന്ന വാഹനങ്ങള്‍ മയ്യത്തുംകരയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പോരുവഴി-ശാസ്താംകോട്ട ജംഗ്ഷനില്‍ നിന്നും സിനിമാപറമ്പ് വഴി ഭരണിക്കാവിലേക്ക് പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
(പി.ആര്.കെ നമ്പര്‍ 2201/2020)
date
- Log in to post comments