പുനലൂര്‍ ഇനി ശുചിത്വ നഗരം: പ്രഖ്യാപനം മന്ത്രി കെ രാജു നിര്‍വഹിച്ചു
ഖരമാലിന്യ സംസ്കരണത്തില്‍ സമ്പൂര്‍ണത കൈവരിച്ച് പുനലൂര്‍ നഗരസഭ. വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു പുനലൂരിനെ ശുചിത്വ നഗരമായി പ്രഖ്യാപിച്ചു.
നഗരസഭയിലെ ജങ്കിള്‍ പാര്‍ക്ക് ഖരമാലിന്യ സംസ്കരണത്തിന് ഉത്തമ മാതൃകയാണ്. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിന് ശരിയായ മാലിന്യ സംസ്കരണം കൂടി നടപ്പിലാക്കുമ്പോള്‍ ആണ് യഥാര്‍ത്ഥ വികസനം സാധ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു. ഹരിത കേരളം മിഷന്റെ ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനത്തില്‍ പുനലൂര്‍ നഗരസഭ ഏറെ മുന്നിലാണെന്നും മന്ത്രി അറിയിച്ചു.
പുനലൂര്‍ നഗരസഭാ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്മാന് അഡ്വ. കെ എ ലത്തീഫ് അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്സണ്‍ സുശീല രാധാകൃഷ്ണന്, സെക്രട്ടറി ജി രേണുകദേവി, ശുചിത്വ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ജി സുധാകരന്, ഹരിത കേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് ഐസക് മുനിസിപ്പാലിറ്റി ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 2209/2020)
- Log in to post comments