Post Category
അമ്പലപ്പുഴ പരാതി പരിഹാര അദാലത്ത് സെപ്റ്റംബർ ഏഴിന്
ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിലെ ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് സെപ്റ്റംബർ ഏഴിന് ഓൺലൈനായി (ഇ-തപാൽ) വീഡിയോ കോൺഫ്രൻസ് വഴി നടക്കും. എൽ.ആർ.എം കേസുകൾ, ഭൂമിയുടെ തരംമാറ്റം/പരിവർത്തനം, റേഷൻ കാർഡ് ബി.പി.എൽ ആക്കുന്നതിനുള്ള അപേക്ഷ, ലൈഫ്, പ്രളയം സംബന്ധമായ പരാതി എന്നിവയൊഴികെയുള്ള എല്ലാ അപേക്ഷകളും പരാതികളും ഓഗസ്റ്റ് 18 വരെ അമ്പലപ്പുഴ താലൂക്കിലെ അക്ഷയ സെന്ററുകള്‍ വഴി സമർപ്പിക്കാം. അക്ഷയ സെന്റർ വഴി ലഭിക്കുന്ന അപേക്ഷകൾ മാത്രമേ അദാലത്തിൽ പരിഗണിക്കുകയുള്ളു.
date
- Log in to post comments