Skip to main content

കോവിഡ് പശ്ചാത്തലത്തില്‍ ക്ഷീര കർഷകർക്ക് ചാക്ക് ഒന്നിന് 400 രൂപ സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ

 

ആലപ്പുഴ: കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് ചാക്ക് ഒന്നിന് 400 രൂപ സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ ക്ഷീര വികസന വകുപ്പ് നൽകും. ഓഗസ്റ്റ് 17ന് ക്ഷീരവികസനവകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഓൺലൈൻ വഴി പദ്ധതി ഉദ്ഘാടനം ചെയ്യും. ക്ഷീര സംഘങ്ങളിൽ ഏപ്രിൽ മാസം അളന്ന പാലിന്റെ അടിസ്ഥാനത്തിലാണ് കാലിത്തീറ്റ നൽകുന്നത്. ജില്ലയിലെ 11082 കർഷകർക്ക് 18848 ചാക്ക് കാലിത്തീറ്റയാണ് പദ്ധതിയിലൂടെ നൽകുന്നത്. സംഘത്തിൽ പ്രതിദിനം 10 ലിറ്റർ പാൽ നൽകുന്ന കർഷകന് 50 കിലോയുടെ ഒരു ചാക്ക് സ്ബസിഡി നിരക്കിൽ ലഭിക്കും. 11 മുതൽ 20 ലിറ്റർ പാൽ അളക്കുന്ന കർഷകന് മൂന്ന് ചാക്കുകളും 20 ലിറ്ററിന് മുകളിൽ പാൽ അളക്കുന്ന കർഷകന് അഞ്ച് ചാക്ക് കാലിത്തീറ്റയും ലഭിക്കും. കേരള ഫീഡ്‌സ്, മിൽമ എന്നീ സ്ഥാപനങ്ങൾ ഉൽപാദിക്കുന്ന കാലിത്തീറ്റയാണ് വിതരണം ചെയ്യുന്നത്.

date