തൃക്കോവില്‍വട്ടത്ത് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം തുടങ്ങി
തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തില്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. പേരയം ഡോണ്‍ ബോസ്കോ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ആരംഭിച്ച ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു.
100 കിടക്കകളുള്ള ചികിത്സാ കേന്ദ്രത്തിലേക്ക് ആവശ്യമായ മെത്ത, ബെഡ് ഷീറ്റുകള്‍ എന്നിവ കലക്ട്രേറ്റില്‍ നിന്നും ലഭ്യമാക്കി. വാട്ടര്‍ പ്യുരിഫയര്‍, വാട്ടര്‍ ഹീറ്റര്‍ എന്നിവ പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് വാങ്ങി നല്കി. സി എഫ് എല്‍ ടി സി നോഡല്‍ ഓഫീസര്‍ ഡോ ജോണ്‍ ഡെസ്മണ്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ എ നിസ എന്നിവര്‍ക്കാണ് ചികിത്സാ കേന്ദ്രത്തിന്റെ ചുമതല.
തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ സുലോചന അധ്യക്ഷയായ ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജലജാ കുമാരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഷീല, ബീന, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി സുരേഷ്കുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 2225/2020)
- Log in to post comments