Post Category
കാര്‍പ്പ് കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
ഫിഷറീസ് വകുപ്പ് മൈനാഗപളളി ഗ്രാമപഞ്ചായത്തിലെ കല്ലുകടവില്‍ 2.50 ലക്ഷം കാര്‍പ്പ് കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രഡിഡന്റ് സി രാധാമണി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം ശ്രീലേഖ വേണുഗോപാല്‍ അധ്യക്ഷയായി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്നിമ ബീഗം, ജനപ്രതിനിധികള്‍, ഫിഷറീസ് മാനേജ്മെന്റ് കൗണ്‍സില്‍ അംഗങ്ങള്‍, പ്രദേശവാസികള്‍, ഫിഷറീസ് വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 2226/2020)
date
- Log in to post comments