Skip to main content

കോവിഡ്-19 സൗജന്യ ധനസഹായത്തിന് അപേക്ഷിക്കാം

അറിയിപ്പ്

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ  മുഴുവന്‍ തൊഴിലാളികള്‍ക്കുമായി കോവിഡ്-19 സൗജന്യ ധനസഹായത്തിനു പുറമേ  രണ്ടാം ഘട്ട ധനസഹായമായി എല്ലാ തൊഴിലാളികള്‍ക്കും 1000/- രൂപ  അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ആദ്യഘട്ട ധനസഹായത്തിന് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല, അവരുടെ അക്കൗണ്ടിലേയ്ക്ക് ടി തുക ക്രെഡിറ്റ് ആകുന്നതാണ്. നാളിതുവരെ അപേക്ഷിക്കാത്തവര്‍ ബോര്‍ഡിന്റെ വെബ്സൈറ്റായ  motorworker.kmtwwfb.kerala.gov.in എന്ന വെബ്  പോര്‍ട്ടല്‍ മുഖേന അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ആഗസ്റ്റ് 31.   വിശദവിവരങ്ങള്‍ക്കായി എറണാകുളം എസ്.ആര്‍.എം.റോഡിലുള്ള ജില്ലാ ആഫീസുമായി ബന്ധപ്പെടേണ്ടതാണ്.                              ഫോണ്‍ നം.  0484-2401632

date