Skip to main content

കണ്ടെയ്ൻമെന്റ്  സോണായി പ്രഖ്യാപിച്ചു

ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ  നഗരസഭയിലെ വാർഡ് 26, തൃക്കുന്നപ്പുഴ  പഞ്ചായത്ത് 3, 9, കണ്ടല്ലൂർ പഞ്ചായത്ത് 8, 9, 11 തുടങ്ങിയ  വാർഡുകൾ   കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

 ഈ വാർഡുകളിൽ കോവിഡ്-19 പോസിറ്റീവ് രോഗിയും രോഗികളുമായി സമ്പർക്കത്തിൽ  ഏർപ്പെട്ട പ്രൈമറി സെക്കൻഡറി കോൺടാക്റ്റുകളും ഉള്ളതായുള്ള ജില്ല മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നാണ് ഈ വാർഡുകൾ  കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്
 

date