Skip to main content

എല്‍ ബി എസില്‍ കമ്പ്യൂട്ടര്‍ കോഴ്സ് പ്രവേശനം

 

സര്‍ക്കാര്‍ സ്ഥാപനമായ എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ പി ജി ഡി സി എ, ആറുമാസത്തെ  ഡി സി എ (എസ് ), ഒരു വര്‍ഷത്തെ ഡി സി എ, നാലു മാസത്തെ ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍  കോഴ്സുകളിലേക്ക് ഡിഗ്രി, പ്രീഡിഗ്രി / പ്ലസ് ടു, എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. www.lbscenter.kerala.gov.in/services/courses ലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇല്ല. കൂടുതല്‍ വിവരങ്ങള്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ്, എല്‍ ബി എസ് സബ് സെന്റര്‍, ആലത്തൂര്‍ എന്ന വിലാസത്തില്‍ ലഭിക്കും.  ഫോണ്‍ : 04922 222660, 9447430171.

date