Skip to main content

കര്‍ഷകദിനാചരണം വി.എസ്.അച്യുതാന്ദന്‍ ഉദ്ഘാടനം ചെയ്തു

 

കര്‍ഷക ദിനമായ ചിങ്ങം ഒന്നിന് മലമ്പുഴ നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ കൃഷിഭവനുകളിലെ കര്‍ഷകദിനാചരണം ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എ യുമായ വി.എസ് അച്യുതാനന്ദന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ സമയത്തില്‍ കൂടുതല്‍ ലാഭം എന്ന ഉല്‍പാദനരംഗത്തെ വീക്ഷണം കര്‍ഷകവിരുദ്ധമാണ്. കൃഷി കര്‍ഷകന് ലാഭകരമാകണം. വികസനത്തിന്റെ പേരില്‍ കൃഷിഭൂമിയെ ഇല്ലാതാക്കരുതെന്നും ഇതൊരു അനിഷേധ്യ നയമായി എല്ലാക്കാലത്തും നിലനില്‍ക്കണമെന്നും ഉദ്ഘാടനസന്ദേശത്തില്‍ അദ്ദേഹം അറിയിച്ചു. ഉദ്ഘാടന സന്ദേശം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷൈജ വായിച്ചു. 

date