Post Category
ശില്പശാല നടത്തി
വനിതാ ശാക്തീകരണം സാധ്യമാകുന്നതിന് സുദൃഡമായ കുടുംബബന്ധങ്ങള്‍ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഉണ്ണികൃഷ്ണന് പറഞ്ഞു.വനിതാ വാരാഘോഷത്തോടനു ബന്ധിച്ച് സാമൂഹ്യനീതിവകുപ്പ് അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിംഗ സമത്വം സംബന്ധിച്ച ബാലപാഠങ്ങള്‍ കുട്ടികള്‍ വീടുകളില്‍ നിന്നും മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കിന പുല്‍പ്പാടന്‍ അദ്ധ്യക്ഷയായിന്നു. ഐ സി ഡി എസ് പ്രൊഗ്രാം ഓഫീസര്‍ സി ആര് ലത, ജയകുമാര്‍ ഷരീഫ് ഷൂജ എന്നിവര്‍ സംസാരിച്ചു. വനിതകള്‍ക്കായി നടപ്പിലാകൂന്ന വിവിധ ക്ഷേമ പദ്ധതികളെ പറ്റി കൃഷണമൂര്‍ത്തി ക്ലാസെടുത്തു.
date
- Log in to post comments