Post Category
ക്ഷീര മേഖലയില്‍ വന്‍ നാശനഷ്ടം
മഴക്കെടുതിയില്‍ കോട്ടയം ജില്ലയിലെ ക്ഷീരമേഖലയില്‍ വന്‍ നാശനഷ്ടം. വൈക്കം, പള്ളം, മാഞ്ഞൂര്‍, കടുത്തുരുത്തി, ഏറ്റുമാനൂര്‍ ക്ഷീര വികസന ബ്ലോക്കുകളിലാണ് കൂടുതല്‍ നഷ്ടമുണ്ടായത്.
കാറ്റില്‍ മരം വീണ് 40 കന്നുകാലി തൊഴുത്തുകള്‍ തകര്‍ന്നു. മൂന്ന് പശുക്കള്‍ വെള്ളത്തില്‍ വീണ് ചത്തു. വെള്ളം കയറിയതു മൂലം അയ്മനം, വില്ലൂന്നി പ്രദേശങ്ങളിലെ നാല് ക്ഷീരസംഘങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടു. സംഘങ്ങളിലെ കാലി തീറ്റ ശേഖരവും നശിച്ചു.
പല സ്ഥലങ്ങളിലും തൊഴുത്തുകളില്‍ വെള്ളം നിറഞ്ഞുകിടക്കുകയാണ്.
എഴുമാംതുരുത്ത്, ആയാംകുടി, കപിക്കാട് പ്രദേശങ്ങളിലെ പുല്‍കൃഷി തോട്ടങ്ങളും വെള്ളത്തില്‍ മുങ്ങി. രണ്ട് ദിവസമായി പാല്‍ ഉല്പാദനത്തിലും കുറവ് വന്നിട്ടുണ്ട്. 1200 ലിറ്റര്‍ വീതം കുറഞ്ഞതായാണ് കണക്ക്.
date
- Log in to post comments