Post Category
മൃഗങ്ങള്‍ക്ക് അടിയന്തര ചികിത്സ നല്കാന് സംവിധാനം
കോവിഡ് രോഗബാധയുടെ സാഹചര്യത്തില്‍ ഹോട്ട് സ്പോട്ട്/കണ്ടയിന്മെന്റ് സോണിലുള്ള സ്ഥലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അടിയന്തര മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് താലൂക്ക് തലത്തില്‍ ഏമര്‍ജന്‍സി വെറ്ററിനറി ടീം പ്രവര്‍ത്തനം ആരംഭിച്ചു. സേവനം ആവശ്യമുള്ളവര്‍ക്ക് അതത് മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജനുമായി ബന്ധപ്പെടാം. കൂടാതെ ചീഫ് വെറ്ററിനറി ഓഫീസറുടെ മേല്‍നോട്ടത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ ജില്ലാതലത്തില്‍ കാള്‍ സെന്ററും ആരംഭിച്ചിട്ടുണ്ട്. ഫോണ്‍ - 0474-2795076, 9446096855.
(പി.ആര്.കെ നമ്പര്‍ 2247/2020)
date
- Log in to post comments