Skip to main content

ദേവസ്വം മെഡിക്കൽ സെന്ററിന്റെ പ്രവർത്തന സമയം ക്രമീകരിച്ചു

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിന്റെ പ്രവർത്തനസമയം രാവിലെ എട്ട് മുതൽ രാത്രി എട്ടു വരെയാക്കി ക്രമീകരിച്ചു. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന മെഡിക്കൽ സെന്ററിന്റെ സമയമാണ് നിലവിൽ 12 മണിക്കൂറായി നിജപ്പെടുത്തിയത്. നിലവിലുള്ള ഏഴ് ഡോക്ടർമാരിൽ മൂന്നുപേർ കോവിഡ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാൽ ക്വാറന്റൈനിലാണ്. നിലവിൽ നാല് ഡോക്ടർമാർ മാത്രമാണ് സേവനത്തിലുള്ളത്. അതിനാലാണ് 24 മണിക്കൂർ പ്രവർത്തിപ്പിക്കാനാകാത്ത സാഹചര്യം വന്നതെന്ന് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചു.
 

date