Skip to main content

ഐ.എം.ടി പ്രവേശനത്തിനുള്ള ഫെസിലിറ്റേഷൻ കൌണ്ടർ

 

ആലപ്പുഴ: സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിൽ കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ കീഴിൽ കേരള യൂണിവേഴ്സിറ്റിയുടെയും, എ ഐ സി ടി യുടെയും അംഗീകാരത്തോടെ പുന്നപ്രയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ് ആൻഡ് ടെക്നോളജി (ഐ എം റ്റി ) യിൽ 2020 - 2022 വർഷത്തെ എം ബി എ ഫുൾ ടൈം കോഴ്‌സിലേക്ക് പ്രവേശനം നേടുന്നതിനായി ഒരു അഡ്മിഷൻ ഫെസിലിറ്റേഷൻ കൌണ്ടർ തുറക്കുന്നു. ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ കൌണ്ടർ ഈ മാസം 24 മുതൽ 27 വരെ പ്രവർത്തിക്കും. ഡിഗ്രിക്ക് 50 % മാർക്കും അതോടൊപ്പം കെ-മാറ്റ് , സി-മാറ്റ് , ക്യാറ്റ് പാസ്സായവർക്കും നേരിട്ട് വന്ന് പ്രവേശനം എടുക്കാവുന്നതാണ്‌ . കൂടുതൽ വിവരങ്ങൾക്ക് 9947733416 , 9746125234 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

date