Post Category
വൺ ടൈം' വെരിഫിക്കേഷൻ
ആലപ്പുഴ:വിവിധ വകുപ്പുകളിൽ എൽ ഡി ടൈപ്പിസ്റ്റ് (കാറ്റഗറി നം. 280 / 281/18 ) തസ്തികയുടെ 2020 ജൂലൈ 30ന് നിലവിൽ വന്ന
സാധ്യത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ വൺ ടൈം വെരിഫിക്കേഷൻ ഓഗസ്റ്റ് 24 മുതൽ ' സെപ്റ്റംബർ 15 വരെയുള്ള തീയതിയിൽ നടത്തും. ഉദ്യോഗാർഥികൾക്കുള്ള വ്യക്തിഗത അറിയിപ്പ് എസ് എം എസ്, പ്രൊഫൈൽ മെസ്സേജ് എന്നിവ മുഖേന അറിയിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ തസ്തികയുടെ യോഗ്യത തെളിയിക്കുന്ന ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സൽ സഹിതം നിശ്ചത സമയത്തും 'തീയതീയിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജില്ലാ പിഎസ് സി 'ഓഫീസിൽ ഹാജരാകണം.
. കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾ അവരവരുടെ പ്രൊഫൈൽ സന്ദർശിക്കണമെന്ന് 'ജില്ലാ പി എസ് ഓഫീസർ അറിയിച്ചു.
date
- Log in to post comments