Post Category
വിദ്യാര്‍ത്ഥി ആനുകൂല്യം; അപേക്ഷ എത്തിക്കണം
പട്ടികജാതി വികസന വകുപ്പില്‍ നിന്നും ഇ-ഗ്രാന്റ്സ് മുഖേന ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ അപേക്ഷ, ക്ലെയിമുകള്‍ എന്നിവ ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ ഉടന്‍തന്നെ ജില്ലാ പട്ടികജാതി വികസന ഓഫീസിലേക്ക് ഓണ്‍ലൈനായി അയക്കുകയും അപേക്ഷകള്‍ ഓഫീസില്‍ എത്തിക്കുകയും ചെയ്യണമെന്ന് അസി.ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുവാന്‍ കാലതാമസം നേരിട്ടാല്‍ സ്ഥാപനമേധാവികള്‍ ഉത്തരവാദികളായിരിക്കുമെന്നും അറിയിപ്പില്‍ പറഞ്ഞു.
പി എന്‍ സി/500/2018
date
- Log in to post comments