ഗന്ധകി മുക്ത് ഭാരത് 2020; ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഗന്ധകി മുക്ത് ഭാരത് 2020 കാമ്പയിന്റെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ 137 വിദ്യാർത്ഥികൾ പങ്കെടുത്തു. ആറ് മുതൽ എട്ടാംതരം വരെയും ഒൻപത് മുതൽ 12ആം തരം വരെയുമുള്ള കുട്ടികള്‍ക്കാണ് രണ്ട് വിഭാഗങ്ങളിലായി മത്സരം സംഘടിപ്പിച്ചത്.
ആദ്യ വിഭാഗത്തിലെ മത്സരത്തില്‍ വിജയികളായവര്‍. ഉള്ള്യേരി എ.യു.പി.എസ് വിദ്യാർത്ഥിനി വേദിക.ജെ.എസ് ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം- മസിന്‍രാജാ (ജി.യു.പി.എസ് ഉണ്ണികുളം), മൂന്നാം സ്ഥാനം അഗസ്ത്യ അജയ് (ജിയുപിഎസ് മണാശ്ശേരി).
രണ്ടാം വിഭാഗത്തിൽ തിരുവങ്ങൂര്‍ എച്ച്.എസ്.എസ് വിദ്യാർത്ഥിനി അന്‍ജിമ.എസ്.എം ഒന്നാം സ്ഥാനം നേടി. ആദീഷ് ദിനേഷ്.ടി (മേപ്പയൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ) രണ്ടാം സ്ഥാനവും നന്ദന (ഓര്‍ക്കാട്ടേരി കെ.കെ.എം ജി.വി.എച്ച്.എസ്) മൂന്നാം സ്ഥാനവും നേടി.
ഭിന്നശേഷി വിഭാഗ(എം.ആര്‍)ത്തിൽ നഗാഷ് അഗ്ഫയും വിജയിയായി.
- Log in to post comments