Skip to main content

പൊന്നാനിയില്‍ 105 കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി

 

പൊന്നാനി താലൂക്കില്‍ അനര്‍ഹമായി കൈവശം വച്ചിരുന്ന 105 മുന്‍ഗണനാകാര്‍ഡുകള്‍ കാര്‍ഡുടമകള്‍ സ്വമേധയാ   ഹാജരാക്കി പിഴ അടയ്ക്കുന്നതില്‍ നിന്ന് ഒഴിവായതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഹാജാരാക്കിയ മുഴുവന്‍ കാര്‍ഡുകളും പൊതുവിഭാഗത്തിലേക്ക് മാറ്റി നല്‍കി. താലൂക്ക് പരിധിയില്‍ ആയിരം ചതുരശ്രഅടിക്കു മുകളില്‍ വീടും നാലുചക്രവാഹനം ഉപയോഗിക്കുന്നവരുമായ മുന്‍ഗണനാ കാര്‍ഡുടമകള്‍ കാര്‍ഡുകള്‍ പിഴയില്ലാതെ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനായി റേഷന്‍കാര്‍ഡിന്റെ പകര്‍പ്പും അപേക്ഷയും അടിയന്തരമായി തൊട്ടടുത്ത റേഷന്‍കടയിലോ പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസിലോ ഹാജരാക്കണം. അല്ലാത്ത പക്ഷം പിഴയടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കും. ഫോണ്‍: 0494 2666019, 9188527393
 

date