Skip to main content
സപ്ലൈകോ ഓണം ഫെയര്‍ സംസ്ഥാന തല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു

കൊവിഡ് കാരണം ആരുടെയും ഓണം നഷ്ടമാകരുത്: മുഖ്യമന്ത്രി സപ്ലെകോ ഓണം ഫെയര്‍ തുടങ്ങി

കൊവിഡ് കാരണം ആര്‍ക്കും ഇത്തവണ ഓണം നഷ്ടമാകരുതെന്നും അതിനുള്ള ഇടപെടലുകളാണ് സ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സപ്ലൈകോ ഓണം ഫെയറിന്റെ സംന തല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 88 ലക്ഷത്തോളം വീകളില്‍ ഓണകിറ്റുകള്‍ എത്തിക്കുന്നത് ഈ ലക്ഷ്യത്തിന്റെ ഭാഗമായാണ്. എന്നാല്‍ ആഘോഷത്തിന്റെ പൊലിമ വീടുകളില്‍ മാത്രമൊതുക്കി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍  സഹകരിക്കണന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.ഓണക്കാലത്തെ പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള പ്രവര്‍ത്തനമാണ് സിവി സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ അടിസ്ഥാനത്തിലും 60 ഓളം ഓണം വിപണികളും സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ അധ്യക്ഷനായി.
ജൂബിലി ഹാളില്‍ നടക്കുന്ന ഓണം ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വ്വഹിച്ചു. സപ്ലൈയ്കോ ഉത്പന്നങ്ങളും ഹോര്‍ട്ടി കോര്‍പ്പിന്റെ പച്ചക്കറികളും സ്റ്റേഷനറി ഉത്പ്പന്നങ്ങളുമാണ് ഫെയറില്‍ ഉള്ളത്. ഒരു കാര്‍ഡിന് അര ലിറ്റര്‍ വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സബ്സിഡി ഇനത്തില്‍ ഇവിടെ ലഭിക്കും. സ്റ്റേഷനറി ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് വിലയെക്കാള്‍ അഞ്ച് ശതമാനം മുതല്‍ മുപ്പത് ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകും. അരക്കിലോ മുളകിന് സപ്ലൈകോ വില 61.50 രൂപയാണ്. ഓണം ഫെയറില്‍ 39 രൂപയ്ക്കാണ് ഇത് നല്‍കുന്നത്. 500 ഗ്രാം മല്ലിക്ക് 45.50 രൂപയുള്ളത് 39.50 രൂപയും, പഞ്ചസാര ഒരു കിലോ 40 രൂപയുള്ളത് 23.50 രൂപയ്ക്കും, തുവരപ്പരിപ്പ് ഒരു കിലോ 94.50 രൂപയുള്ളത് 66.50 രൂപയ്ക്കും ഫെയറില്‍ ലഭിക്കും. മാര്‍ക്കറ്റ് വിലയിലും തീരെ കുറഞ്ഞ വിലയിലാണ് സാധനങ്ങള്‍ ലഭ്യമാകുക. ഒരു സമയം 10 പേരെ മാത്രമാണ് ഫെയറിലേക്ക് കടത്തിവിടുക. ടോക്കണ്‍ അടിസ്ഥാനത്തിലായിരിക്കും ഇത്. ഫെയര്‍ 30 ന് സമാപിക്കും.
ചടങ്ങില്‍ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഓണ്‍ലൈന്‍ വഴിയും, കോര്‍പ്പറേഷന്‍ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍, വാര്‍ഡ് കൗണ്‍സിലര്‍ ലിഷ ദീപക്, സപ്ലൈകോ ജില്ലാതല ഡിപ്പോ മാനേജര്‍ കെ രാജീവ് തുടങ്ങിയവര്‍ നേരിട്ടും പങ്കെടുത്തു

date