Skip to main content

ലൈഫ് പദ്ധതി : ജില്ലയില്‍ അര്‍ഹരായ ഒരളെയും വിട്ടു പോകരുത്- ജില്ലാ കലക്ടര്‍

                           
സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ഭവന പദ്ധതിയായ ലൈഫില്‍ നിന്നും അര്‍ഹരായ ഒരാളുപോലും ഒഴിവായിപ്പോകരുതെന്ന് ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍. അശ്രദ്ധയും, അലംഭാവവും, ഉദ്യോഗസ്ഥ ഗര്‍വും കാരണം ആര്‍ക്കും കിടപ്പാടമെന്നത് നഷ്ട സ്വപ്നമാവരുത് . അപേക്ഷ നല്‍കാനുള്ള തീയതി ആഗസ്റ്റ് 27 ന് അവസാനിക്കുമെന്നതിനാല്‍ അവധി ദിവസങ്ങളിലും ജോലി ചെയ്ത് ഉദ്യോഗസ്ഥര്‍ പരമാവധി പേര്‍ക്ക് വീട് ലഭിക്കാന്‍ അവസരമൊരുക്കണം. എസ് സി - എസ്.ടി വിഭാഗങ്ങള്‍, അപേക്ഷ ശരിയാംവിധം നല്‍കാന്‍ അറിയാത്തവര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും പെട്ട അപേക്ഷകരെ അപേക്ഷ തയ്യാറാക്കാന്‍ സഹായിക്കണം. തടസ്സവാദങ്ങള്‍ നിരത്തി നിരസിക്കാതെ അപാകത പരിഹരിക്കാന്‍ സഹായിക്കണം. റേഷന്‍ കാര്‍ഡില്‍ ഒരാളുടെ പേര് അധികമായാല്‍ അത് രണ്ട് കാര്‍ഡാക്കാന്‍ ടി.എസ് .ഒ മാര്‍ ശ്രദ്ധിക്കണം. റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ നല്‍കണം. ലൈഫുമായി ബന്ധപ്പെട്ട എല്ലാ വിഭാഗം ജീവനക്കാരും സഹായ മനസ്ഥിതിയോടെ പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2279/2020)

date