Skip to main content

ഹാര്‍ബറുകള്‍ നിയന്ത്രിക്കാന്‍ ഇന്‍സിഡന്റ് കമാണ്ടര്‍മാര്‍

കോവിഡ് പോസിറ്റീവ് കേസുകള്‍ ഹാര്‍ബറുകളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് ഇന്‍സിഡന്റ് കമാണ്ടര്‍മാരായി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍മാരെ ചുമതലപ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി. ശക്തികുളങ്ങര, തങ്കശ്ശേരി,വാടി, മൂതാക്കര, ജോനകപ്പുറം, കൊല്ലം പോര്‍ട്ട് എന്നിവിടങ്ങളില്‍ കൊല്ലം എ സി പി എ പ്രതീപ് കുമാറിനും നീണ്ടകര, അഴീക്കല്‍ എന്നിവിടങ്ങളില്‍ കരുനാഗപ്പള്ളി എ സി പി ബി ഗോപകുമാറിനുമാണ് ചുമതല.
ഹാര്‍ബറുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിന് ഉഗ്യോഗസ്ഥരുമായി ചേര്‍ന്ന് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനുള്ള പ്രത്യേക അധികാരവും ഇന്‍സിഡന്റ് കമാണ്ടര്‍മാര്‍ക്കാണ്.
(പി.ആര്‍.കെ നമ്പര്‍ 2284/2020)

date