Post Category
തൊടുപുഴ താലൂക്ക് ഓണ്‍ലൈന്‍ അദാലത്ത് സെപ്റ്റംബര്‍ 18ന്
ജില്ലാ കലക്ടറുടെ മൂന്നാം ഘട്ട തൊടുപുഴ താലൂക്ക് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് സെപ്റ്റംബര്‍ 18, രാവിലെ 10 മുതല്‍ ഓണ്‍ലൈനായി നടത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പ്രകൃതി ക്ഷോഭം, റേഷന്‍ കാര്‍ഡ് ബി പി എല്‍ ആക്കുന്നത് എന്നിവയൊഴികെയുള്ള വിഷയങ്ങളില്‍ പരാതി ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും ഇന്ന് (ആഗസ്റ്റ് 22 ) മുതല്‍ സെപ്തംബര്‍ 11 വരെ നല്‍കാം. അദാലത്ത് ദിവസം താലൂക്ക്/ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തില്‍ കോവിഡ് 19 മാനദണ്ഡം പാലിച്ച് പങ്കെടുക്കാം. വെബ്സൈറ്റ് വിലാസം https:// edistrict.kerala.gov.in
date
- Log in to post comments