Post Category
ഓണം ബക്രീദ് ഖാദി മേള-2020
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 28 മുതല്‍ നടന്നുവരുന്ന ഓണം ബക്രീദ് ഖാദി മേളയില്‍ 20 മുതല്‍ 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. വിവിധ തരത്തിലുള്ള ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ഖാദി കോട്ടണ്‍/ സില്‍ക്ക് സാരികള്‍, സെറ്റ് മുണ്ടുകള്‍, ഷര്‍ട്ടിംഗുകള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, മുണ്ടുകള്‍, ബെഡ്ഷീറ്റുകള്‍ എന്നിവയുടെ കളക്ഷനുകള്‍ ജില്ലയിലെ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ സെയില്‍സ് ഔട്ട്ലെറ്റുകളായ കെ.ജി.എസ് മാതാ ഷോപ്പിംഗ് കോംപ്ലക്സ് തൊടുപുഴ, കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ് കാഞ്ഞിരമറ്റം ബൈപാസ് റോഡ് തൊടുപുഴ, ഖാദി ഗ്രാമ സൗഭാഗ്യ, ഗാന്ധിസ്വയര് കട്ടപ്പന എന്നിവിടങ്ങളില്‍ ലഭിക്കും. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യം ലഭിക്കും. ഖാദിമേള ഓഗസ്റ്റ് 30ന് അവസാനിക്കും.
date
- Log in to post comments