വീട്ടിലിരുന്ന് ചിത്രം വരച്ച് ചിത്രരചനാ ക്യാമ്പ്
കോവിഡ് കാലത്ത് കേരളത്തിലെ 14 ജില്ലകളിലെ 105 ചിത്രകലാകൃത്തുക്കള്‍ സ്വന്തം വീടുകളിലിരുന്ന് ചിത്രം വരയ്ക്കുന്ന ക്യാമ്പിന് ഇന്ന്(ആഗസ്റ്റ് 25) തുടക്കം. ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് മന്ത്രി എ കെ ബാലന്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കും. ചിത്രകാരിയായ സിത്താരയ്ക്ക് ക്യാന്‍വാസ് നല്‍കിയാണ് ഉദ്ഘാടനം. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആധുനിക ചിത്രകാരിയായിരുന്ന മലയാളിയായ ടി കെ പത്മിനിയെക്കുറിച്ച് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിക്കും.
കോവിഡ് കാലത്ത് കലാകാര•ാര്‍ക്ക് കൈത്താങ്ങായി കേരള ലളിതകലാ അക്കാദമിയാണ് നിറകേരളം ദശദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചിത്രകലാകൃത്തുക്കള്‍ ഒരേ സമയം സ്വന്തം വീടുകളിലിരുന്ന് ചിത്രരചന നടത്തുന്ന രീതിയിലാണ് ക്യാമ്പിന് രൂപം നല്‍കിയിരിക്കുന്നത്.
ചിത്രകല ജീവിതമാക്കിയവരും മറ്റു യാതൊരു വരുമാനമില്ലാത്തവരുമായ കലാകാര•ാരെയാണ് ക്യാമ്പില്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ഒത്തുചേരലിന് കോവിഡ് തടസമായതിനാല്‍ കലാകാര•ാര്‍ക്ക് ക്യാന്‍വാസ് വീട്ടിലേക്ക് നല്‍കി സ്വന്തം വീട് തന്നെ സര്‍ഗാത്മകതയുടെ ഇടം ആക്കുന്നു. കലാകാര•ാര്‍ക്കുള്ള പ്രതിഫലമായി 27,000 രൂപയും അക്കാദമി നല്‍കുന്നുണ്ട്. ജീവിക്കുക ജീവിക്കാന്‍ സഹായിക്കുക എന്ന ആശയത്തിലൂന്നിയും നിറകേരളം നിറവിന്റെ കേരളം എന്ന സന്ദേശം നല്‍കിയയുമാണ് അക്കാദമി ഈ ക്യാമ്പ് ഒരുക്കുന്നത്.
ക്യാമ്പില്‍ പൂര്‍ത്തിയാക്കപ്പെടുന്ന ചിത്രങ്ങള്‍ അക്കാദമിയുടെ ശേഖരത്തിലേക്കും സാംസ്‌കാരിക കേരളത്തിന്റെ മുതല്‍ക്കൂട്ടായും മാറ്റുമെന്ന് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് പറഞ്ഞു. ക്യാമ്പിനോടനുബന്ധിച്ച് പ്രശസ്ത വ്യക്തികളുമായുള്ള സംവാദങ്ങളും പ്രഭാഷണങ്ങളും ഓണ്‍ലൈനായി സംഘടിപ്പിക്കുന്നുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2300/2020)
- Log in to post comments