Post Category
98 പേര്‍ക്ക് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് അനുവദിച്ചു
മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരം ലീഗല്‍ ഗാര്‍ഡിയനെ നിയമിക്കുന്നതിനുള്ള അപേക്ഷയില്‍ 98 പേര്‍ക്ക് അനുവാദം നല്കി. ജില്ലാ സമിതി ചെയര്മാന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ നടന്ന ഓണ്‍ലൈന്‍ ഹിയറിംഗിലാണ് തീരുമാനം. വസ്തു സംബന്ധമായ നാലു അപേക്ഷകളും തീര്‍പ്പാക്കി.
കോവിഡ് സാഹചര്യത്തില്‍ ഇതുവരെ നടന്ന നാലു ഹിയറിംഗിലൂടെ 202 പേര്‍ക്കാണ് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് അനുവദിച്ചത്. വസ്തു സംബന്ധമായ ഏഴു അപേക്ഷകള്‍ തീര്‍പ്പാക്കി.
(പി.ആര്.കെ നമ്പര്‍ 2308/2020)
date
- Log in to post comments