അനധികൃത പ്രവര്‍ത്തനങ്ങള്‍ അറിയിക്കാന്‍ കണ്ട്രോള് റൂം
മുഹറം, ഓണം അവധി ആഗസ്റ്റ് 28 മുതല്‍ സെപ്തംബര്‍ രണ്ടുവരെ തുടര്‍ച്ചയായി വരുന്നതിനാല്‍ അനധികൃത വയല്‍ നികത്തല്‍, മണല്‍ ഖനനം, പാറ ഖനനം, കുന്നിടിക്കല്‍, സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം, മരം മുറിക്കല്‍, അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ അറിയിക്കുന്നതിന് കലക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും രാപകല്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറന്നു. ഓഫീസുകളുടെ ഫോണ്‍ നമ്പര്‍ ഇ-മെയില്‍ വിലാസം എന്നിവ ചുവടെ.
കൊല്ലം കലക്ട്രേറ്റ് - 0474-2794002 ( deputycollectorkollam@gmail.com),
താലൂക്ക് ഓഫീസ്, കൊല്ലം-0474-2742116( tahsildarkollam@gmail.com), കൊട്ടാരക്കര-0474-2454623(tahsildarktr@gmail.com), പുനലൂര്‍-0475-2222605(talukitcellplr@gmail.com), പത്തനാപുരം-0475-2350090(talukitcellppm@gmail.com), കരുനാഗപ്പള്ളി-0476-2620223(tahsildar_knpy.ker@gmail.com), കുന്നത്തൂര്‍-0476-2830345( talukitcellknr@gmail.com ).
(പി.ആര്.കെ നമ്പര്‍ 2317/2020)
- Log in to post comments