Post Category
ജില്ലയില്‍ 105 പഴം-പച്ചക്കറി വിപണികള്‍
സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ജില്ലയില്‍ 105 പഴം-പച്ചക്കറി ഓണ വിപണികള്‍ സംഘടിപ്പിക്കും. ജില്ലാതല ഓണ സമൃദ്ധിയുടെ ഉദ്ഘാടനം ഇന്ന്(ആഗസ്റ്റ് 27) രാവിലെ 11 ന് കൊല്ലം കന്റോണ്‍മെന്റ് ഇക്കോ ഷോപ്പില്‍ എം നൗഷാദ് എം എല്‍ എ നിര്‍വഹിക്കും.
ഇന്ന്(ആഗസ്റ്റ് 27) മുതല്‍ ആഗസ്റ്റ് 30 വരെയാണ് വിപണികള്‍. ഓണച്ചന്തകള്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ടുവരെയും. കര്‍ഷകര്‍ക്ക് സംഭരണ വില 10 ശതമാനം അധികമായി നല്‍കാനും പൊതുവിപണി വില്‍പ്പന വിലയില്‍ നിന്നും 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനും നടപടിയായി. ഓണത്തിന് വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ഉറപ്പാക്കുന്നതിനും ഇതുവഴി സാധിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
(പി.ആര്.കെ നമ്പര്‍ 2323/2020)
date
- Log in to post comments