Skip to main content

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

 

നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പതില്‍ ഉള്‍പ്പെട്ട കല്ലുങ്കല്‍ ഭാഗം, കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 ല്‍ ഉള്‍പ്പെട്ട ചെറുമണപ്പടി വളപ്പുരയ്ക്ക് സമീപമുള്ള എന്‍എസ്എസ് കരയോഗം കെട്ടിട ഭാഗം, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 ല്‍ ഉള്‍പ്പെട്ട വള്ളംകുളം പടിഞ്ഞാറ് ഭാഗം, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 17 ല്‍ ഉള്‍പ്പെട്ട ഇരുവെള്ളിപ്ര ഭാഗം എന്നീ സ്ഥലങ്ങളില്‍ ഓഗസ്റ്റ് 26 മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നത് കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.

 

date