പൊതുവിതരണ സംവിധാനത്തിന്റേയും സപ്ലൈകോയുടെയും ഗുണഫലങ്ങള്‍ ജനങ്ങളിലെത്തിച്ചു - മന്ത്രി തിലോത്തമന്
പൊതുവിപണിയിലെ വിലക്കയറ്റത്തെ പ്രതിരോധിച്ച് പൊതുവിതരണ സംവിധാനത്തിന്റേയും സപ്ലൈകോയുടേയും ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് നല്കാന് സാധിച്ചെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്.
കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മാവേലി സ്റ്റോര്‍ പുതിയ കെട്ടിടത്തില്‍ സൂപ്പര്‍മാര്‍ക്കറ്റായി ഉയര്‍ത്തുന്ന ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. യോഗത്തില്‍ അധ്യക്ഷനായ ജി എസ് ജയലാല്‍ എം എല്‍ എ ആദ്യവില്‍പ്പന നടത്തി.
1800 സ്ക്വയര്‍ ഫീറ്റില്‍ പൂര്‍ത്തിയായ കെട്ടിടത്തില്‍ എല്ലാ മാവേലി, നോണ്‍-മാവേലി സാധനങ്ങളും ശബരി ഉത്പന്നങ്ങളും മിതമായ നിരക്കില്‍ ലഭിക്കും. കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സിന്ധു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി ജയപ്രകാശ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു അനി, കല്ലുവാതുക്കല്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എല്‍ രജനി, സിവില്‍ സപ്ലൈസ് റീജിയണല്‍ മാനേജര്‍ ജയപ്രകാശ്, കൊല്ലം ഡിപ്പോ മാനേജര്‍ ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 2327/2020)
- Log in to post comments