കേരളത്തിന്റെ സൈനികര്‍ക്ക് ഓണസമ്മാനം
മുഖ്യമന്ത്രി കേരളത്തിന്റെ സൈനികരെന്ന് വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് ഓണസമ്മാനമായി ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റ് നല്‍കി കൊല്ലത്തെ സൈനിക കൂട്ടായ്മ ക്വയിലോണ്‍ മല്ലു സോള്‍ജിയേഴ്‌സ്(ക്യു എം എസ്).
കിറ്റുകളുമായി കലക്‌ട്രേറ്റ് അങ്കണത്തിലെത്തിയ ക്യു എം എസ് വാഹനത്തെ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
കാലവര്‍ഷക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പോയ വാടി അഴീക്കല്‍, നീണ്ടകര എന്നിവിടങ്ങളിലെ നൂറോളം മത്സ്യത്തൊഴിലാളികള്‍ക്കാണ് സൈനികര്‍ സമ്മാനമെത്തിച്ചത്.
ജില്ല കേന്ദ്രമാക്കി സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ ഭാഗമായ സംഘടനയാണ് ക്യു എം എസ്. വിരമിച്ചവരും അല്ലാത്തവരുമായ സൈനികരുടെ സംഘം കഴിഞ്ഞ ഒരു വര്‍ഷമായി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുണ്ട്. അലക്‌സ്, ആദി, അനീഷ് ഫിലിപ്പ് എന്നിവരാണ് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്.
(പി.ആര്‍.കെ നമ്പര്‍ 2330/2020)
- Log in to post comments