Post Category
ധനസഹായത്തിന് അപേക്ഷിക്കാം
സഹകരണ സംഘങ്ങള്‍ക്ക് ഉല്‍പ്പാദന സേവന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ധനസഹായം നല്‍കും. പദ്ധതി പ്രകാരം സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ താത്പര്യമുള്ള സംഘങ്ങള്‍ക്ക് പദ്ധതി തുകയുടെ 80 ശതമാനമോ പരമാവധി 10 ലക്ഷം രൂപയോ ധനസഹായം നല്‍കും. സംഘങ്ങള്‍ മൂന്നു വര്‍ഷമായി പ്രവര്‍ത്തിക്കുന്നതും മുന്‍സാമ്പത്തിക വര്‍ഷം ലാഭകരമായി പ്രവര്‍ത്തിക്കുന്നതുമായിരിക്കണം. ജില്ലാ പഞ്ചായത്ത് പരിധിയിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ സമാഹരിച്ച് മൂല്യവര്‍ധനവ് നടത്തി വിപണനം നടത്തുന്നതിനോ മറ്റ് ഉത്പാദന സേവന സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ താത്പര്യമുള്ളതോ ആയ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം. സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ അതത് ഗ്രാമപഞ്ചായത്തുകള്‍ മുഖേന സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 9446108519 നമ്പരില്‍ ലഭിക്കും.
(പി.ആര്.കെ നമ്പര്‍ 2331/2020)
date
- Log in to post comments