വികസനരേഖ പുറത്തിറക്കി
ജില്ലാ പഞ്ചായത്തിന്റെ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ വികസനരേഖ പുറത്തിറക്കി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സി രാധാമണി വികസന രേഖയുടെ ആദ്യപ്രതി പ്രസ് ക്ലബ് പ്രസിഡന്റ് അജിത് ശ്രീനിവാസിന് കൈമാറി.
സാമൂഹിക-സാമ്പത്തിക മേഖലകളിലെ ഉന്നമനവും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പുരോഗതിയും ലക്ഷ്യമാക്കി നടപ്പിലാക്കിയ പദ്ധതികളുടെ വിവരണവും ചിത്രങ്ങളും ചേരുന്നതാണ് വികസന രേഖയുടെ ഉള്ളടക്കം. മുഖ്യമന്ത്രിയുടേയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടേയും ആശംസാ സന്ദേശങ്ങളോടെ ആരംഭിക്കുന്ന പ്രസിദ്ധീകരണത്തില്‍ പഞ്ചായത്ത് നേടിയ പുരസ്ക്കാരങ്ങളെ സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വൈസ് പ്രസിഡന്റ് എസ് വേണുഗോപാല്‍, സെക്രട്ടറി കെ പ്രസാദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി ജയപ്രകാശ്, ശ്രീലേഖ വേണുഗോപാല്‍, ഇ എസ് രമാദേവി, ടി ഗിരിജാ കുമാരി, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 2334/2020)
- Log in to post comments